കാമറ ഒഴികെ എല്ലാം സന്തോഷ് പണ്ഡിറ്റ്; ബജറ്റ് 5 ലക്ഷം; ലൊക്കേഷൻ കുളു-മണാലി-കശ്മീർ

Advertisements
Advertisements

ചെറിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും. കാമറ ഒഴികെ മറ്റെല്ലാ വർക്കുകളും സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിർവഹിക്കുന്നത്. ‌സന്തോഷ് പണ്ഡിറ്റിന്റെ 12ാമത്തെ സിനിമയാണ് കേരള ലൈവ്. 5 ലക്ഷം ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കുളു, മണാലി, കശ്മീർ എന്നിവിടങ്ങളാണ്. നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുളു, മണാലി, കശ്മീർ എന്നിവിടങ്ങളിലായി ഇനി പാട്ടിന്റെ ചിത്രീകരണം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. തനിക്കൊപ്പം ഡയലോഗ് ഉള്ള നൂറിലധികം പുതുമുഖ നടീനടന്മാർ അഭിനയിക്കുന്നുവെന്നും സന്തോഷ് അറിയിച്ചു.

Advertisements

ആദ്യ ഷെഡ്യൂൾ‌ കഴിഞ്ഞതിനുശേഷം മഴയും ചില കുഞ്ഞു ചാരിറ്റി പ്രവർത്തനങ്ങളും ഒക്കെ ആയി തുടർച്ചയായി യാത്രയിൽ ആയതിനാൽ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാൻ കാരണമെന്നും താരം വ്യക്തമാക്കി. സിനിമയിലെ ചില ഗാനങ്ങൾ ഷില്ലോങ്, ഡാർജിലിംഗ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞു. ആകെ 8 പാട്ടുകളാണ് സിനിമയിലുള്ളത്. രണ്ട് സംഘട്ടന രംഗങ്ങളും ഷൂട്ട് ചെയ്തതായി സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.‘കാമറ ഒഴികെ എല്ലാ ജോലികളും ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നു. എഡിറ്റിങ്, ഡബ്ബിംഗ് ജോലികൾ ഉടനേ ചെയ്ത് തീർത്ത് ഓണം റിലീസ് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു..’- സന്തോഷ് പണ്ഡിറ്റ് കുറിച്ചു. 2011ൽ ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സിനിമാ സംവിധായകനാകുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകൻ. മിനിമോളുടെ അച്ഛൻ, സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്, കാളിദാസൻ കവിതയെഴുതുകയാണ്, ഉരുക്ക് സതീശൻ, ടിന്റുമോൻ എന്ന കോടീശ്വരൻ, നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസ്, കൃഷ്ണനും രാധയും, ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുള്ളത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights