കിംഗ് ഓഫ് കൊത്ത റിലീസിന് ഇനി 5 നാളുകള്‍ കൂടി മാത്രം. ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുന്നു. കൊച്ചിയിലേക്ക് സംഘം ഞായറാഴ്ച എത്തും.കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഓഡിയോ ലോഞ്ച്.ഞായറാഴ്ച വൈകിട്ട് ആറു മണിക്കാണ് പരിപാടി.യുഎ സെര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ വീഡിയോ സോങ് പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.
‘ഈ ഉലകിന്‍’ എന്ന മെലഡിയുടെ ഫുള്‍ വീഡിയോ സോങ് ഇന്ന് വൈകുന്നേരം 6.30 ന് റിലീസ് ചെയ്യും. അതേസമയം ഒരു കോടിയില്‍ പരം രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് ആണ് റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടന്നിരിക്കുന്നത്. ഓഗസ്റ്റ് 24ന് ഫാന്‍സ് ഷോകളും ഉണ്ടാകും. രാവിലെ 7 മണിക്ക് ഷോ തുടങ്ങും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്.ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.