കുടവയറന്മാർക്ക് വൻ ഡിമാൻഡ്; മാവേലിയായി വേഷം കെട്ടുന്നവർക്ക് ദിവസം 4500 രൂപ വരെ പ്രതിഫലം

Advertisements
Advertisements

ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാൻഡ്.ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിംഗ് മാളുകൾ മുതൽ ചെറു ടെക്സ്റ്റൈൽസുകൾ വരെ തേടുന്നത്. വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങൾ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നൽകാനും ഒരുക്കമാണത്രെ. ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെ മാവേലിയായി വേഷം കെട്ടുന്ന കുടവറന്മാർക്ക് പ്രതിദിന പ്രതിഫലം.

Advertisements

മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി. ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ നൽകും. കാതിൽ നീളത്തിലുള്ള കമ്മലും കിരീടവും ഓലക്കുടയും കുടവയർ കുലുക്കിയും നിന്നാൽ ഉപഭോക്താക്കൾ കടയിലേക്ക് വരുമെന്നും കച്ചവടക്കാർ പറയുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് അനുഗ്രഹം ചൊരിയുകയും സെൽഫികൾക്ക് പോസ് ചെയ്യുകയും ചെയ്യും. പല സ്ഥാപനങ്ങളും പത്ത് ദിവസം മുതൽ 20 ദിവസം വരെ കരാർ ഉറപ്പിക്കുന്നു. അതു വരെ വേഷമിട്ട് നിൽക്കണം എന്ന് മാത്രം.

സ്ഥിരമായി വേഷം കെട്ടുന്നവർ പല സ്ഥാപനങ്ങൾക്കും വേണ്ടി മാവേലിയായതോടെ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും. മുമ്പ് മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ച് പത്രം വരെ കൊടുത്ത വർഷം ഉണ്ട്. ഒരു പ്രമുഖ പത്രത്തിൽ “മാവേലിയെ ആവശ്യമുണ്ട്” എന്ന പേരിൽ വന്ന പരസ്യം വലിയ ചർച്ചയായിരുന്നു. നല്ല വണ്ണവും, വയറും ഉള്ള മാവേലിയെ തേടി ശമ്പളമടക്കം വാഗ്ദാനം ചെയ്ത പരസ്യം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights