കുടിശ്ശികയില്‍ നടപടി ;എഐ ക്യാമറകള്‍ വീണ്ടും പണി തുടങ്ങി

Advertisements
Advertisements

:എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെല്‍ട്രോണിന് നല്‍കാനുണ്ടായിരുന്ന തുകയുടെ മൂന്ന് ഗഡു സംസ്ഥാന സർക്കാർ നല്‍കിയാതായി റിപ്പോർട്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കാലങ്ങളായി പണിമുടക്കിലായിരുന്ന എ.ഐ ക്യാമറകള്‍ ഇതോടുകൂടി പ്രവർത്തനക്ഷമമായി.

നേരത്തെ കെല്‍ട്രോണിന് കൃത്യമായ ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തല്‍ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോള്‍ പത്ത് മുതല്‍ 25 വരെയേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ ജീവനക്കാരാണ്. ഇവരെ കരാർ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. സർക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കെല്‍ട്രോണ്‍ നിയമിച്ച കരാർ ജീവനക്കാരില്‍ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടു കൂടിയാണ് കുടിശിക സർക്കാർ നല്‍കിയത്. ഇതോടെ കണ്ട്രോള്‍ റൂമുകള്‍ സജീവമാവുമായും, പിഴയടക്കാനുള്ള നോട്ടീസുകള്‍ ജനങ്ങളിലേക്കെത്തുകയും ചെയ്യാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് എ.ഐ ക്യാമറ പദ്ധതി കേരളത്തിലെ നിരത്തുകളില്‍ നടപ്പിലാക്കിയത്. എന്നാല്‍ വലിയ വിവാദമുണ്ടാക്കുകയും മുഖ്യമന്ത്രിയുടെ ബന്ധുവിലേക്ക് നീളുകയും ചെയ്ത അഴിമതി കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights