ബോളിവുഡിലെ പ്രശസ്ത താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. 2022 നവംബറിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് റാഹ എന്ന് പേരുള്ള ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിനെ ഉറക്കാന്‍ രണ്‍ബീര്‍ മലയാളം പാട്ടുപഠിച്ച കഥയടക്കം ഈയടുത്ത് ആലിയ പറഞ്ഞിരുന്നു രണ്‍ബീറുമായുള്ള ബന്ധത്തില്‍ കുട്ടികളെ സംബന്ധിച്ച് ഒരു ആഗ്രഹം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ആലിയ ഭട്ട്. കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹമാണ് ആലിയ പങ്കുവെക്കുന്നത്. ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ആഭിനേതാവായി മാത്രമല്ല, നിര്‍മാതാവെന്ന നിലയിലും കൂടുതല്‍ സിനിമകള്‍ ചെയ്യണം. കൂടുതല്‍ കുട്ടികള്‍, ഇനിയും യാത്രകള്‍, ആരോഗ്യകരവും സന്തോഷകരവും ലളിതവും ശാന്തവുമായ ജീവിതം- ഭാവി പരിപാടിയെക്കുറിച്ചുള്ള ചോദ്യത്തോട് അവര്‍ പ്രതികരിച്ചു. തന്റെ ആദ്യ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ റാഹയെ കാണിക്കണമെന്നും ആലിയ ആഗ്രഹം പ്രകടിപ്പിച്ചു.
Advertisements
Advertisements
Advertisements