ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ബാൻ ചെയ്ത ജനപ്രിയ ചൈനീസ് ആപ്ലികേഷനായ ടിക്ക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക് വരുന്നതായി സൂചന. ടിക് ടോക്ക് എന്ന പേരിന് പകരം സമാനമായ പേരിലാണ് ടിക്ക് ടോക്ക് വീണ്ടും എത്തുന്നത്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ പേരിൽ ട്രേഡ്മാർക്കിന് അപേക്ഷിച്ചതായുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ടിക്ക് ടോക്കിന്റെ നിരോധനം പിൻവലിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ട് 56 ഓളം ആപ്ലികേഷനുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്.
രാജ്യത്തിൻറെ പുതിയ ഐടി നിയമങ്ങൾ അംഗീകരിക്കാൻ കമ്പനി തയ്യാറാണെന്നുള്ള വാർത്തകളും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് ടിക് ടോക് പേരിൽ മാറ്റം വരുത്തി ട്രേഡ് മാർക്കിന് അപേക്ഷിച്ചിരുക്കുന്നത്.
So yes, TickTock might very well be coming to India. ByteDance has filed the trademark for the same in the country.
Feel free to retweet.#TikTok #TickTock pic.twitter.com/ORh4GHDzzl— Mukul Sharma (@stufflistings) July 20, 2021