കേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും

Advertisements
Advertisements

കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Advertisements

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 3-5 ഡി​ഗ്രി കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യത

ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും ഉണ്ട്. 36 ഡി​ഗ്രി സെൽഷ്യസ് വരെയാണ് ഈ രണ്ട് ജില്ലകളിൽ താപനില ഉയരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തൊക്കെയാണെങ്കിലും പുറത്തിറങ്ങുന്നവർ അതിനുള്ള ക്രമീകരണങ്ങളാൽ സജ്ജമാക്കുക

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights