കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം; ദിലീപ് ചിത്രം ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

Advertisements
Advertisements

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു.ദിലീപ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ‘തങ്കമണി’എന്ന ചിത്രത്തിന്റെ പ്രമേയം.

Advertisements

രതീഷ് രഘുനന്ദനാണ് ‘തങ്കമണി’യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ്, അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, ജോണ്‍ വിജയ്, സമ്പത് റാം എന്നിവരും ‘തങ്കമണി’യിലുണ്ട്. പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവടങ്ങളിലായി ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റേഴ്‌സായ രാജേശേഖരന്‍, സ്റ്റണ്ട് ശിവ, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീതം. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.സുജിത് ജെ നായരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മിക്‌സിംഗ് ശ്രീജേഷ് നായര്‍ ആണ്. സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍. കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ ‘അമൃത’, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, പ്രൊജക്ട് ഡിസൈനര്‍ സജിത് കൃഷ്ണ, പ്രൊജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് ശാലു പേയാട്, ഡിസൈന്‍ അഡ്‌സോഫ് ആഡ്‌സ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് ‘തങ്കമണി’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights