Advertisements
Post Views: 39
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഭവന നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.
ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല.ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിംങ്/ പ്ലംബിംങ്/സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍ , ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ട രേഖകള്‍ :
1. റേഷൻ കാർഡിന്റെ പകർപ്പ്
2. 2023-24 സാമ്പത്തിക വർഷത്തിൽ സ്വന്തം പേരിലുളള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്
3. അപേക്ഷകരുടെ വീടുകൾക്ക് 1200 സ്ക്വയർ ഫീറ്റിൽ കൂടാൻ പാടില്ല
4. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച സ്ഥിര താമസ സർട്ടിഫിക്കറ്റ്
5. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
6. വിവാഹ മോചിത/ ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
7.വീട് റിപ്പയർ ചെയ്യേണ്ടതുണ്ട്. വീടിന്റെ വിസ്തീർണ്ണം 1200 സീറ്റിൽ കുറവാണ് എന്നിവ സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രം
8. അപേക്ഷകൾക്ക് അവരുടെ മക്കൾക്കോ മാനസിക–ശാരീരിക വെല്ലുവിളികൾ കാൻസർ കിഡ്നി പ്രശ്നം, ഹൃദയരോഗം, കരൾ സംബന്ധമായ അസുഖം തളർവാതം മറ്റു മാരക അസുഖങ്ങൾ ആയത് തെളിയിക്കുന്ന രേഖകളുടെ പകർപ്പ്
9. മറ്റ് വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് വന്ന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ്
10. റേഷൻ കാർഡിലെ പേരും അപേക്ഷയിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
കുറിപ്പ് : നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ അടക്കം ചെയ്യാത്ത അപേക്ഷകരെ യാതൊരു സാഹചര്യത്തിലും ഈ പദ്ധതിക്കായി പരിഗണിക്കുന്നില്ല.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ശേഷം പ്രിന്റ് എടുത്ത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വികാസ് ഭവൻ നാലാം നില തിരുവനന്തപുരം 33 എന്ന മേൽവിലാസത്തിൽ അയക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 31 വരെ.
Advertisements