കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ തൊഴില്‍ മേള ജൂലൈ 9 ന്

Advertisements
Advertisements

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് രാവിലെ 8 മുതല്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ തൊഴില്‍ മേള നടത്തും.

Advertisements

 

പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള അഭ്യസ്തവിദ്യരായ 18 നും 40 നും വയസ്സിനിടയിലുള്ള തൊഴില്‍ അന്വേഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സ്പോര്‍ട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍, ജോലി ഒഴിവുകള്‍, യോഗ്യത, സാലറി മുതലായ എല്ലാ വിവരങ്ങളും ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ഫോണ്‍: നെന്മേനി – 9961482088, നൂല്‍പ്പുഴ – 9645808753, അമ്പലവയല്‍ – 8590101359, മീനങ്ങാടി – 9747568520.
????മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്. പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും.
ഉദ്യോഗാത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.
അപേക്ഷകൾ 2023 ജൂലൈ 10നു വൈകീട്ട് 5ന് മുൻപായി ലഭിക്കത്തക്ക വിധം താഴെപ്പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 2314385. വിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights