കോവിഡാനന്തരം പല രോഗ ലക്ഷണങ്ങളിലും മാറ്റം

Advertisements
Advertisements

ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം കേരളത്തില്‍ വ്യാപകം. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്ക് രോഗം ബാധിച്ചു. മുൻപൊക്കെ വലിയ ആരോഗ്യഭീഷണിയല്ലാതിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോള്‍ തീവ്രസ്വഭാവം കാണിക്കുകയാണ്. രോഗം ബാധിച്ച്‌ ഈ വർഷം 82 പേർ മരിച്ചു. കരള്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതാണ് കാരണം. കുടിക്കുന്ന വെള്ളത്തിന് കുഴപ്പമുണ്ട് എന്നാണ് മഞ്ഞപ്പിത്തം സൂചിപ്പിക്കുന്നത്. ഒപ്പം ശുചിത്വക്കുറവും.

എന്തുകൊണ്ട് തീവ്രത

കോവിഡനന്തരം പല രോഗങ്ങളും ശരീരത്തിലുണ്ടാക്കുന്ന ലക്ഷണങ്ങളില്‍ മാറ്റം കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് എ വൈറസിനെ തുരത്താൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പൊതുവേ കരളിന്റെ ആരോഗ്യക്കുറവും കാരണമാവുന്നുണ്ടാവാമെന്ന് എറണാകുളം കിൻഡർ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റ് ഹരികുമാർ ആർ. നായർ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ തടയാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണ്.

വൈറസിനോട്നോപറയാം

മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. മലത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തില്‍ കലർന്നാല്‍ മാസങ്ങളോളം അവിടെ തുടരും. വെള്ളം തിളപ്പിക്കാതെയോ ക്ലോറിൻ ചേർക്കാതെയോ ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിച്ചാല്‍ വൈറസ് അകത്തെത്തും.

മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം

1) തിളപ്പിച്ചാറിയ വെള്ളംമാത്രമേ കുടിക്കാവൂ. ജ്യൂസും മറ്റും തയ്യാറാക്കുന്നതിനും ഇത്തരം വെള്ളമേ ഉപയോഗിക്കാവൂ.

2) മലവിസർജനശേഷം സോപ്പ് ഉപയോഗിച്ച്‌ കൈകാലുകള്‍ വൃത്തിയായി കഴുകണം. ശൗചാലയം അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയായി കഴുകി സൂക്ഷിക്കുക.

3) മഞ്ഞപ്പിത്തം സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍നിന്ന് മൂന്നാഴ്ച അകന്നുനില്‍ക്കുക.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights