പച്ചക്കറികള്‍ വാങ്ങി ഫ്രിഡ്ജില്‍ കൂട്ടി വെയ്ക്കുന്നത് നമ്മളില്‍ പലരുടേയും ശീലമാണ്. പിന്നെ ആവശ്യത്തിനെടുക്കുമ്പോള്‍ അതൊക്കെ വാടിക്കഴിഞ്ഞിട്ടുണ്ടാകും. പലപ്പോഴും മോശമായതെന്ന് കരുതി ഈ പച്ചക്കറികള്‍ പലപ്പോഴും ചവറ്റുകുട്ടയിലും തള്ളും.
അതുപോലെ തന്നെയാണ് ക്യാരറ്റിന്റെ കാര്യം. വാങ്ങിക്കൊണ്ടുവന്ന് കുറച്ച് ദിവസം ഫ്രിഡ്ജില്‍ വയ്ക്കുകയോ അല്ലെങ്കില്‍ പുറത്തുവയ്ക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ ക്യാരറ്റ് വാടിപ്പോകും. ക്യാരറ്റ് ഫ്രഷ് ആക്കി മാറ്റാന്‍ ഈ കാര്യം പരീക്ഷിക്കാം.
ആദ്യം വാടിയ ക്യാരറ്റ് നല്ലപോലെ കഴുകി വൃത്തിയാക്കിശേഷം തണുത്തവെള്ളത്തില്‍ ഇട്ടുവെയ്ക്കുക. ക്യാരറ്റ് പൂര്‍ണമായും മുങ്ങുന്ന രീതിയില്‍ വേണം വെള്ളം ഒഴിച്ചുകൊടുക്കാന്‍. ശേഷം ഈ വെള്ളത്തിലേയ്ക്ക് നാരങ്ങനീരൊഴിച്ച് കൊടുക്കണം. നാരങ്ങനീരും വെള്ളവും നല്ലരീതിയില്‍ ഇളക്കിയോജിപ്പിക്കുന്നത് നല്ലതായിരിക്കും.
ശേഷം ഈ വെള്ളവും ക്യാരറ്റും കൂടി അരമണിക്കൂര്‍ അടച്ചു വയ്ക്കണം. അത്രയും നേരം വാടിയിരുന്ന ക്യാരറ്റ് വളരെ ഫ്രഷായിത്തീരും. എത്ര വാടിയ ക്യാരറ്റിനെയും ഇത്തരത്തില്‍ എളുപ്പത്തില്‍ ഫ്രഷാക്കിയെടുക്കാം.
Advertisements
Advertisements
Advertisements