ഇരട്ടകുട്ടികൾ പിറന്നതിന് ശേഷമുള്ള ആദ്യ ഓണം ആഘോഷിച്ച് നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും. ഉയിർ രുദ്രൊനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നാണ് കുട്ടികളുടെ പേര്. ഇരുവരും അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്ന് സദ്യ കഴിക്കുന്നതാണ് ചിത്രം. ‘ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം. ഇവിടെ ആഘോഷങ്ങൾ നേരത്തെ തുടങ്ങി. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണാശംസകൾ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്. ഇതിന് പിന്നാലെ നയൻതാരയ്ക്കൊപ്പമുള്ള ഓണചിത്രങ്ങളും വിഘ്നേഷ് ശിവൻ പോസ്റ്റ് ചെയ്തു. സെറ്റ് ചുരിദാർ ധരിച്ച് മുല്ലപ്പൂ ചൂടിയാണ് നയൻതാര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണിൽ വിവാഹിതരായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. വാടകഗർഭധാരണം വഴിയാണ് കുഞ്ഞ് ജനിച്ചത്
Advertisements
Advertisements
Advertisements
Related Posts
വിജയ്യുടെ അവസാന ചിത്രം, സംവിധാനം എച്ച് വിനോദ്; കാത്തിരുന്ന പ്രഖ്യാപനം എത്തി
- Press Link
- September 14, 2024
- 0