കർക്കടകവാവ് ഇന്ന്; പിതൃപുണ്യത്തിനായി ബലിതർപ്പണം നടത്തി ആയിരങ്ങൾ

Advertisements
Advertisements

പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവിനോട് അനുബന്ധിച്ചുളള ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

Advertisements

ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ ആളുകൾക്ക് ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താം. ബലിയിടാൻ എത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണ ചടങ്ങുകൾ സുഗമമാക്കുന്നതിനായി 500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ താത്കാലികമായി പോലീസ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് വാഹന ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് പ്രമാണിച്ച് മണപ്പുറത്തേക്ക് പ്രത്യേത കെഎസ്ആർടിസി സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ആണ് ബലിയിടാൻ ക്ഷേത്രത്തിൽ എത്തുന്നത്.

വർക്കല പാപനാശം കടപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇവിടെ രാത്രി പത്തര മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. പുലർച്ചെ 2.30 മുതലാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. വൈകീട്ടുവരെ ഇവിടെ ആളുകൾക്ക് ബലിയിടാം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights