കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

Advertisements
Advertisements

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിരയുള്ള സിനിമയിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഡിക്യൂവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertisements

ക്യാപ്റ്റൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസിന്റെ ഫ്ലാഷ്ബാക്ക് രംഗങ്ങളിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. വളരെ കുറച്ച് ദൈർഘ്യം മാത്രമുള്ള കഥാപാത്രം പ്രഭാസ് അവതരിപ്പിച്ച ഭൈരവയുടെ സംരക്ഷകനായാണ് എത്തുന്നത്. അതേസമയം ജൂൺ 27ന് തിയേറ്റർ റിലീസ് ചെയ്ത കൽക്കി 2898 എഡി രണ്ടാം ദിനം കഴിഞ്ഞപ്പോള്‍ ആകെ 298.5 കോടിയാണ് സ്വന്തമാക്കിയത്. ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ശോഭന, അന്ന ബെൻ, പശുപതി തുടങ്ങിയവരും സിനിമയിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights