ഗാസയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരിടുന്നതിനാണ് മുന്‍ഗണന; ഹമാസിനെ വിമര്‍ശിച്ച് ബൈഡന്‍

Advertisements
Advertisements

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ ഫലമായി ഗാസയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരിടുന്നതിനാണ് മുന്‍ഗണനയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് തീവ്രവാദികള്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisements

‘അല്‍ ഖ്വയ്ദയെ ഹമാസ് പരിശുദ്ധരാക്കുന്നു. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുമ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നത്. 27 അമേരിക്കക്കാരുള്‍പ്പെടെ ആയിരം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇസ്രയേലുമായി സഹകരിച്ച് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരെ മോചിപ്പിക്കുന്നതില്‍ തങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

‘ഗാസയിലെ മാനുഷിക പ്രതിസന്ധിയെ അടിയന്തരമായി നേരിടുന്നതിനാണ് മുന്‍ഗണന. ഹമാസിന്റെ ആക്രമണങ്ങളില്‍ ഭൂരിപക്ഷം പലസ്തീനികള്‍ക്കും ബന്ധമില്ല. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവര്‍ ദുരിതം അനുഭവിക്കുന്നു. ഞങ്ങള്‍ക്ക് അത് കാണാതെ പോകാനാവില്ല.’ ബൈഡന്‍ പറഞ്ഞു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights