ഗൂഗിളിന് വൻ തിരിച്ചടി: ബൈഡനും ട്രംപും എല്ലാം എതിർപക്ഷത്ത്, ഇപ്പോൾ കോടതിയും; ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

Advertisements
Advertisements

ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം തിരിച്ചടിയാണെന്ന് വിലയിരുത്തി യു.എസിലെ ഡിപ്പാർട്മെൻ്റ് ഓഫ് ജസ്റ്റിസ് കടുത്ത നടപടിയിലേക്കാണ് നീങ്ങുന്നത്. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് ക്രോം വിൽക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



ഡൊണാൾഡ് ട്രംപ് സർക്കാർ ആദ്യം അധികാരത്തിലെത്തിയ ശേഷമാണ് ക്രോമിൻ്റെ കുത്തക സ്വഭാവത്തിൽ അമേരിക്കയിൽ കേസെടുത്തത്. പിന്നീട് അധികാരത്തിലെത്തിയ ജോ ബൈഡനും വൻകിട ടെക് കമ്പനികളുടെ കുത്തക പ്രവണതയോട് അനുകൂല സമീപനമായിരുന്നില്ല. നേരത്തെ ഇൻ്റർനെറ്റ് സേർച്ച് എഞ്ചിനിൽ മുന്നിലായിരുന്ന ക്രോം, സ്മാർട്ട്ഫോണുകൾ വ്യാപകമായപ്പോൾ ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ സ്വാധീനം ഉറപ്പിച്ചിരുന്നു.



ഗൂഗിളിനെതിരെ കേസെടുക്കുമെന്നാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്കെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ച് ട്രംപ് പറഞ്ഞത്. എന്നാൽ കമ്പനിയെ തകർക്കുന്ന നടപടി ഗുണം ചെയ്യില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. അതേസമയം ആൽഫബെറ്റ് കമ്പനി നിയമപോരാട്ടം അവസാനിപ്പിക്കില്ല. ക്രോമിന്റെ കാര്യത്തിൽ യു.എസ് ജില്ലാ കോടതി ജഡ്‌ജി അമിത് മേത്ത വിധി പറഞ്ഞാൽ കമ്പനി അപ്പീൽ നൽകും. ഏപ്രിലിലാണ് വിപണിയിൽ മത്സരാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശമടങ്ങിയ വിധി യുഎസ് കോടതി പ്രസ്താവിക്കുക എന്നാണ് വിവരം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights