ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ ഇടയില്ല. ഏത് കാര്യവും ഇന്ന് നാം ആദ്യം ചോദിക്കുക ഗൂഗിളിനോടായിരിക്കും. അതിനാല്‍ തന്നെ വിപണിയിലെ മറ്റ് സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നെല്ലാം ബഹുദൂരം മുന്നിലാണ് ഗൂഗിള്‍. കൂടാതെ ബൃഹത്തായ തോതില്‍ ഡേറ്റകളും ഗൂഗിളിന്റെ കൈവശം ലഭ്യമാണ്. എന്നാല്‍ തങ്ങളുടെ സെര്‍ച്ച് സംവിധാനത്തില്‍ വലിയ വ്യത്യാസങ്ങള്‍ വരുത്തി രൂപപ്പെടുത്തിയിരിക്കുന്ന എസ്ജിഇ (സെര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്‍സ്) ഗൂഗിള്‍ ഇന്ത്യയിലേക്കും അവതരിപ്പിച്ചിരിക്കുകയാണ്.
ഗൂഗിള്‍ വെബ്‌സൈറ്റിലും ആപ്പിലും എസ്ജിഇ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ജനറേറ്റീവ് എഐയുടെ പിന്തുണയോടെയുള്ള സേര്‍ച് ഫലങ്ങള്‍ ലഭിക്കും. സേര്‍ച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കുകയാണ് എസ്ജിഇയുടെ ലക്ഷ്യം. ഗൂഗിള്‍ ഡോട്.കോം വെബ്‌സൈറ്റില്‍ അല്ലെങ്കില്‍ ഫോണിലെ ഗൂഗിള്‍ ആപ്പിലുള്ള സേര്‍ച് ലാബ്‌സ് ഐകണില്‍ ക്ലിക്ക് ചെയ്ത് എസ്ജിഇ ആക്ടിവേറ്റ് ചെയ്യാം.
അമേരിക്കക്ക് പുറമെ ജപ്പാനില്‍ മാത്രം ലഭ്യമായിരുന്ന എസ്.ജി.എ സംവിധാനമാണ് കമ്പനി ഇന്ത്യയിലേക്കും എത്തിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഏതെങ്കിലും കാര്യം ഗൂഗിളില്‍ തിരഞ്ഞാല്‍ കൂടുതല്‍ കൃത്യതയോടെയും വിശദമായതുമായ സെര്‍ച്ച് റിസള്‍ട്ടുകളായിരിക്കും നമുക്ക് ഇനി മുതല്‍ ഗൂഗിളില്‍ നിന്നും ലഭിക്കുക.