ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ ഗൂഗ്ള്‍ പേ ബാങ്കുകള്‍ എന്‍.ബി.എഫ്.സികള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ വായ്പാ പദ്ധതികള്‍ ആരംഭിക്കുന്നു. ഗൂഗ്‌ളിന്റെ വാര്‍ഷിക പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ഡി.എം.ഐ ഫിനാന്‍സുമായി സഹകരിച്ചാണ് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി സാഷേ ലോണുകള്‍ അവതരിപ്പിക്കുന്നത്. 7 ദിവസത്തിനും 12 മാസത്തിനും ഇടയില്‍ തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് സാഷെ വായ്പകളില്‍ ലഭ്യമാക്കുക.
വ്യാപാരികള്‍ക്ക് അവരുടെ ചെറിയ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇപേലേറ്റര്‍ (ePayLater) എന്നൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 15,000 രൂപ മുതലുള്ള വായ്പകളാണ് ഇതു വഴി നല്‍കുന്നത്. 111 രൂപയുടെ മാസത്തവണകളായി (EMI) ഇവ തിരിച്ചടയ്ക്കാനുമാകും.
ഈ വര്‍ഷം ആദ്യം റുപെ ക്രെഡിറ്റ് കാര്‍ഡുകളെ ആപ്പിലേക്ക് കൂട്ടിച്ചേര്‍ത്ത് യു.പി.ഐ വഴി പേമെന്റ് നടത്തുന്നതിനുള്ള സംവിധാനം ഗൂഗ്ള്‍ പേ അവതരിപ്പിച്ചിരുന്നു. ഈ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുന്നതിനായി പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരായ (PSPs) എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാനും അതുപയോഗിച്ച് ഗൂഗ്ള്‍ പേ വഴി പേമെന്റ് നടത്താനും സാധിക്കുന്ന സൗകര്യവും അവതരിപ്പിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളെ ഇതിന്റെ ഭാഗമാക്കാന്‍ ഗൂഗ്ള്‍ പേ പദ്ധതിയിടുന്നുണ്ട്.