കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ റിലീസിന് തയ്യാര്‍.ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ഇതിനോടകം തന്നെ 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ട്രെയ്‌ലര്‍ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ജോയ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒരു സ്ലോ പേസ് ത്രില്ലര്‍ ആയിരിക്കും സിനിമ.
Advertisements
Advertisements
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജ?ഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.
Advertisements