ചെറിയ പട്ടണത്തിൽ നിന്ന് ചന്ദ്രയാൻ-3 വരെ: സെക്യൂരിറ്റി ഗാർഡിന്റെ മകൻ ഐഎസ്ആർഒയുടെ ഭാഗമായ കഥ

Advertisements
Advertisements

ബെംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 3 ടീമിന്റെ ഭാഗമായ ഛത്തീസ്ഗഡിലെ ചാരൗദ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 23 വയസുകാരനായ ഭാരത് ആണ് ഈ കഥയിലെ താരം. ‘ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വന്നു എന്ന ചൊല്ലിന് ഉത്തമ ഉദാഹരണമാണ് ഭാരത്. സാമ്പത്തികമായി ദുർബലമായ കുടുംബമായിരുന്നു ഭരത്തിന്റേത്. അച്ഛൻ ഒരു ബാങ്കിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയും അമ്മ ഒരു ചായക്കട നടത്തിയുമാണ് ജീവിതം മൂന്നോ കൊണ്ടുപോയിരുന്നത്. എക്സ് ഉപയോക്താവ് ആര്യൻഷ് ആണ് ഭാരതത്തിന്റെ പ്രചോദനാത്മകമായ കഥ ലോകത്തിന് മുന്നിൽ പങ്കിട്ടത്. ഭരത് ചരൗദയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.

Advertisements

എന്നാൽ ഒൻപതാം ക്ലാസിലെ ഫീസ് അടക്കാൻ ഭാരത്തിന്റെ കുടുംബത്തിന് കഴിയാതെ വന്നതോടെ പഠിത്തം ഉപേക്ഷിക്കേണ്ടതായ സാഹചര്യം വന്നു. പക്ഷെ പഠനത്തോടുള്ള ഭാരതത്തിന്റെ തീക്ഷ്ണത കണക്കിലെടുത്ത് 12-ാം ക്ലാസ് വരെയുള്ള ഫീസ് ഒഴിവാക്കി സ്‌കൂൾ സഹായിച്ചു.

തുടർന്ന് ഭാരത്ത് ജെഇഇ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കുകയും ഐഐടി ധന്ബാദിൽ പ്രവേശനം നേടുകയും ചെയ്തു. എന്നാൽ ഭാരത്തിന് മറികടക്കാൻ കടമ്പകൾ നിരവധി ഉണ്ടായിരുന്നു. പണം വീണ്ടും പ്രശ്‌നമായപ്പോൾ, റായ്പൂരിലെ ബിസിനസുകാരായ അരുൺ ബാഗും ജിൻഡാൽ ഗ്രൂപ്പും ഭാരത്തിനെ സഹായിച്ചു.

Advertisements

കോളേജിൽ മികച്ച പ്രകടനം നടത്തിയ ഭാരത്ത് ഐഐടി ധൻബാദിൽ 98% മാർക്കോടെ വിജയിക്കുകയും സ്വർണ്ണ മെഡൽ നേടുകയും ചെയ്തു.

എഞ്ചിനീയറിംഗിൽ ഏഴാം സെമസ്റ്റർ പൂർത്തിയാക്കുമ്പോൾ ഭാരത്ത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ചേർന്നു. തുടർന്ന് ചാന്ദ്രയാൻ 3-ൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു.

ഒരുപക്ഷെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കാം ഭാരത്. ഇദ്ദേഹത്തെപ്പോലെ നിരവധി ഭാരത് നമുക്ക് ചുറ്റും ഉണ്ട്, ചെറുപട്ടണങ്ങളിൽ നിന്നുള്ള എളിയ പശ്ചാത്തലത്തിൽ നിന്ന് വന്നവർ, ഓരോ ദിവസവും പുതിയ ഇന്ത്യ എന്ന സ്വപ്‌നവുമായി മുന്നോട്ട് കൊണ്ടുപോകുന്നവർ.

നിങ്ങൾ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രയത്നിച്ചാൽ തുടരെ ജീവിതത്തിൽ ഉയരാൻ വഴികൾ തനിയെ മുന്നിൽ തെളിയുന്നതാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights