ചെറുനാരങ്ങയുടെ തൊണ്ട് കൊണ്ടുള്ള അഞ്ച് ഉപയോഗങ്ങള്‍…

Advertisements
Advertisements

എല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു വിഭവമാണ് ചെറുനാരങ്ങ. കറികളിലേക്ക് ചേര്‍ക്കാനും ജ്യൂസ് തയ്യാറാക്കാനും സലാഡുകള്‍ തയ്യാറാക്കാനും എല്ലാമായി വിവിധ ഉപയോഗങ്ങള്‍ക്കാണ് നാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.
ചെറുനാരങ്ങ പിഴിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ആ തൊണ്ട് അങ്ങ് വെറുതെ വേസ്റ്റ് ബിന്നിലേക്ക് ഇടുകയാണ് അധികപേരുടെയും ശീലം. എന്നാല്‍ ചെറുനാരങ്ങ പിഴിഞ്ഞെടുത്ത ശേഷം ബാക്കിയാകുന്ന ഭാഗങ്ങള്‍ കൊണ്ടും ചില ഉപയോഗങ്ങളുണ്ട് കെട്ടോ. ഇതാ അവയിലേക്ക്…
ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയെടുത്ത്  ഇതൊരു എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ ഏതാനും ദിവസത്തേക്ക് പല കറികളിലും ഡിസേര്‍ട്ടുകളിലും ജ്യൂസുകളിലുമെല്ലാം ഫ്ളേവര്‍ വേണ്ടപ്പോഴൊക്കെ ഇതല്‍പം ചേര്‍ത്തുകൊടുക്കാം.
മിക്കവര്‍ക്കും അറിയുമായിരിക്കും ചെറുനാരങ്ങ നല്ലൊരു ക്ലീനിംഗ് ഏജന്‍റാണ്. എന്നുവച്ചാല്‍ അഴുക്കും കറയുമെല്ലാം ഇളക്കിക്കളയുന്നതിന് ഏറെ സഹായകം. അതിനാല്‍ ചെറുനാരങ്ങ വച്ചൊരു ‘ഡിസ് ഇൻഫെക്ടന്‍റ്’  ഉണ്ടാക്കാവുന്നതാണ്.
ഒരു വലിയ ജാറില്‍ പകുതിയെങ്കിലും ചെറുനാരങ്ങാത്തൊണ്ടുകള്‍ നിറയ്ക്കണം (ഇതില്‍ നീരോ കുരുവോ പെടരുത്). ഇതിനിയിതില്‍ ബാക്കി ഭാഗത്ത് ഡിസ്റ്റില്‍ഡ് വൈറ്റ് വിനിഗറും ചേര്‍ക്കണം. ശേഷം ജാര്‍ മൂടി വയ്ക്കാം. ഒരാഴ്ചയെങ്കിലും കഴിഞ്ഞ ശേഷം ഇത് തുറന്ന് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്
ചെറുനാരങ്ങയുടെ തൊണ്ടിനകത്ത് നമുക്ക് തിരിയിട്ട് അതൊരു വിളക്ക് പോലെ കത്തിക്കാൻ കഴിയും. ഇത് പലരും ചെയ്യാറുള്ളതാണ്. പക്ഷേ ഇതിനൊപ്പം അല്‍പം ഗ്രാമ്പൂവും കര്‍പ്പൂരവും കൂടി ചേര്‍ത്തുകൊടുത്താല്‍ ഇതില്‍ നിന്നുണ്ടാകുന്ന ഗന്ധം മൂലം കൊതുക്, മറ്റ് ചെറുപ്രാണികളെല്ലാം അകലും.
പിഴിഞ്ഞ ചെറുനാരങ്ങാമുറികളിലേക്ക് അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് അടുക്കളി‍യിലെ കട്ടിംഗ് ബോര്‍ഡുകളും സിങ്കും സ്ലാബുകളുമെല്ലാം കഴുകിയാല്‍ ഇവ മിന്നിത്തളങ്ങും.
ചെറുനാരങ്ങ, നമുക്കറിയാം നല്ലൊരു ‘നാച്വറല്‍ റൂം ഫ്രഷ്നര്‍’ ആണ്. ഇത്തരത്തില്‍ പിഴിഞ്ഞെടുത്ത ചെറുനാരങ്ങാമുറി അടുക്കള സ്ലാബുകളുടെ കോര്‍ണറിലോ വേസ്റ്റ് ബിന്നിലോ ഒക്കെ ഇട്ടുവച്ചാല്‍ ദുര്‍ഗന്ധം അകറ്റാനും സഹായിക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights