ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? നേരിയ കയ്പ് കലര്‍ന്ന രുചിയുള്ളതിനാല്‍ കറികളില്‍ നിന്നും എടുത്തുമാറ്റുന്നവരും കുറവല്ല. എന്നാല്‍ ഉലുവയ്ക്ക് നിരവധി പോഷകഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ,സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെയൊക്കെ മികച്ച കലവറയാണിത്. ഉലുവ മുളപ്പിച്ച് കഴിക്കുന്നതുകൊണ്ടും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മുളപ്പിച്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും ശരീരഭാരം കുറയ്ക്കാന്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായതിനാല്‍ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചര്‍മത്തിന് തിളക്കം പകരും. അകാലവാര്‍ധക്യം തടയാനും ഗുണകരമാണ്. അതിനൊപ്പം തലമുടിയുടെയും ആരോഗ്യവും ശക്തിപ്പെടുത്തുംമുളപ്പിച്ച ഉലുവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും പ്രയോജനം ചെയ്യും. അതിനാല്‍ ദഹനപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആശ്വാസം പകരുപ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായും ഉലുവ മുളപ്പിച്ച് തന്നെ കഴിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉലുവ മുളപ്പിച്ചതിലുള്ള കാത്സ്യവും മഗ്നീഷ്യവും സഹായിക്കും. വിളര്‍ച്ചയുള്ളവരും ഇത് കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ നല്ലൊരു സ്രോതസാണിത്.
Related Posts
നേന്ത്രപ്പഴം അമിതമായി കഴിച്ചാല്‍ തടി കൂടും; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍
- Press Link
- May 23, 2023
- 0
Post Views: 14 മലയാളികള്‍ തങ്ങളുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട വിഭവമാണ് നേന്ത്രപ്പഴം. വേറെ ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പടക്കാന്‍ ഒരു നേന്ത്രപ്പഴം മതി എന്നാണ് നമ്മളൊക്കെ പലപ്പോഴും വിചാരിക്കുന്നത്. തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവരും നമുക്കിടയില്‍ […]
പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളറിയാമോ?
- Press Link
- August 28, 2024
- 0
Post Views: 3 പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിച്ചിരിക്കേണ്ടവയാണ് പയര്‍വര്‍ഗങ്ങള്‍. പ്രോട്ടീനിന്റെയും ഫൈബറിന്റെയും മികച്ച കലവറയാണിവ. പതിവായി പയര്‍വര്‍ഗങ്ങള്‍ ഡയറ്റിലുള്പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. പയര്‍വര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും […]
മറവിയാണോ പ്രശ്നം ; ഡയറ്റില്‍ പതിവാക്കാം ഈ പഴം
- Press Link
- February 13, 2024
- 0
Post Views: 7 മറവി പലരേയും അലട്ടുന്ന പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഓര്‍മ്മക്കുറവിനെ നിസാരമായി കാണുകയും ചെയ്യരുത്. തലച്ചോറിന്റെ ആരോഗ്യത്തില്‍ നമ്മള് കഴിക്കുന്ന ഭക്ഷണത്തിനും സ്വാധീനമുണ്ട്. ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റിലുൾപ്പെടുത്താവുന്ന ഒരു പഴത്തേക്കുറിച്ചാണ് ഇനി പറയാൻപോകുന്നത്. ഓര്‍മ്മശക്തി കൂട്ടാന്‍ കഴിക്കാവുന്ന മികച്ച പഴമാണ് […]