ജാനകി ജാനെ ഒ.ടി.ടിയിലേക്ക്

Advertisements
Advertisements

നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ വിജയകരമായ തിയേറ്ററുകളിലെ പ്രദര്‍ശനത്തിനു ശേഷം ഒ.ടി.ടിയിലേക്ക്. തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ സിനിമ ഏറെ കഷ്ടപ്പെട്ടിരുന്നു, എന്നാലും ഒരുമാസത്തില്‍ കൂടുതല്‍ പ്രദര്‍ശനം സിനിമയ്ക്ക് കിട്ടി.2018 ഒഴുകെ മറ്റ് സിനിമകളുടെ പ്രദര്‍ശന സമയം തിയേറ്ററുകള്‍ മാറ്റിയതില്‍ വിഷമം ഉണ്ടാകുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന പറഞ്ഞിരുന്നു. പടവെട്ടി കയറി ജാനകി എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പിന്നീട് സോഷ്യല്‍ മീഡിയയില്‍ കണ്ടു.

Advertisements

ജാനേ മെയ് 12 മുതലാണ് തിയേറ്ററുകളില്‍ എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ജൂലൈ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് എത്തിയ പുതിയ ചിത്രമാണ് ജാനകി ജാനേ. ഇവര്‍ ആദ്യമായി നിര്‍മ്മിച്ച ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതും.ജാനകി
സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ , പ്രമോദ് വെളിയനാട് ,സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ശ്യാം പ്രകാശ് ,എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള ,കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, കോസ്റ്റും സമീറ സനീഷ് , മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, ടൈറ്റില്‍ സോങ് കൈലാസ് മേനോന്‍ , ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍ ,പരസ്യകല ഓള്‍ഡ് മോങ്ക് .പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights