ജിമെയില്‍ ആപ്പില്‍ പുതിയ ഫീച്ചര്‍, ഏറെ ഉപകാരപ്രദം

Advertisements
Advertisements

ജിമെയില്‍ ഇന്‍ബോക്‌സില്‍ അനാവശ്യ മെയിലുകള്‍ കുന്നുകൂടുന്നത് പതിവാണ്. ഇത് നീക്കം ചെയ്യുന്നതാകട്ടെ കഠിനമായ ജോലിയും. എന്നാല്‍ ഉപഭോക്താക്കളുടെ ഈ പ്രയാസം മറികടക്കാന്‍ പുതിയ സൗകര്യമൊരുക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി 50 ഇമെയിലുകള്‍ തിരഞ്ഞെടുത്ത് ഒറ്റ ക്ലിക്കില്‍ നീക്കം ചെയ്യാനാവും. ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും.

Advertisements

ജിമെയില്‍ ആപ്പില്‍ Select all എന്ന ലേബലിലാണ് ഈ ഫീച്ചര്‍ ഉണ്ടാവുക. എങ്കിലും ആദ്യ 50 ഇമെയിലുകളാണ് ഇതില്‍ സെലക്ട് ചെയ്യപ്പെടുക. ഇതില്‍ നീക്കം ചെയ്യേണ്ടതില്ലാത്ത ഇമെയിലുകള്‍ അണ്‍ചെക്ക് ചെയ്ത് ഒഴിവാക്കാനും സാധിക്കും. ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ നേരത്തെ തന്നെ 50 മെയിലുകള്‍ ഒരേസമയം നീക്കം ചെയ്യാനുള്ള സൗകര്യമുണ്ട്.

 

15 ജിബി മാത്രം മെമ്മറി ഉള്ള ജിമെയിലിന്റെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. ഇമെയിലുകള്‍ക്കൊപ്പം വരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം മെമ്മറി കയ്യടക്കുന്നവയാണ്. ഇമെയിലുകള്‍ നീക്കം ചെയ്യുന്നതോടെ വലിയൊരളവില്‍ ഗൂഗിള്‍ മെമ്മറി കാലിയാക്കാന്‍ സാധിക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights