ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനത്തിൽ ഞെട്ടി ഉപയോക്താക്കൾ; ഒറ്റ പ്ലാനിൽ നേടാം അഞ്ച് ഓഫറുകൾ

Advertisements
Advertisements

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോൾ ഇരട്ടി മധുരവുമായി റിലയൻസും. ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും വിധത്തിലുള്ള സ്വാതന്ത്ര്യ ദിന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ നിലവിൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

Advertisements

ഉപയോക്താക്കളിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് സാധാരണയായി വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കാറുള്ളത്.ഉപയോക്താവിനെ സംബന്ധിച്ച് റീച്ചാർജിൽ കുറച്ചെങ്കിലും ലാഭം ലഭിക്കുക വാർഷിക പ്ലാനുകളിലാണ്. ഇത് ഇടയ്‌ക്കിടെ ഉണ്ടാകുന്ന റീച്ചാർജ് നിരക്കിലെ വർദ്ധനവിൽ പണം നഷ്ടമാക്കുകയുമില്ല. ജിയോയുടെ വാർഷിക പ്ലാനുകളിൽ സാധാരണയായി മികച്ച ഡാറ്റ, കോളിംഗ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാകുന്നു. എന്നാൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അഞ്ചോളം ആനുകൂല്യങ്ങളാണ് ജിയോ നൽകുന്നത്.

ജിയോയുടെ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ 2,999 രൂപയുടെ പ്ലാനിൽ ആണ് സ്വാതന്ത്ര്യദിന ഓഫർ ഉൾപ്പെട്ടിരിക്കുന്നത്. ജിയോ നൽകുന്ന ഏറ്റവും ചെലവേറിയ മൊബൈൽ പ്ലാനാണ് 2,999 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളിംഗിനോടൊപ്പം പ്രതിദിനം 2.5ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നീ സേവനങ്ങളും നൽകുന്നു. ഈ പ്ലാനിൽ ഉപയോക്താവിന് ആകെ ലഭിക്കുന്നത് 912.5 GB ഡാറ്റ ആണ്. ഇതോടൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോ നൽകിവന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ചില അഞ്ച് ഓഫറുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisements

2,999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ സ്വാതന്ത്ര്യദിന ഓഫറുകൾ:

സ്വിഗ്ഗി ഓഫർ: 249 രൂപയുടെ ഓഡറിന് 100 രൂപ ഡിസ്‌കൗണ്ട്
യാത്ര ഓഫർ: വിമാനയാത്രയ്‌ക്ക് 1500 രൂപ കിഴിവ്, ഹോട്ടലുകളിൽ 15% ഡിസ്‌കൗണ്ട് (4,000 രൂപ വരെ ലഭിക്കാം)
അജിയോ ഓഫർ: ഓർഡറിന് 200 രൂപ ഡിസ്‌കൗണ്ട്.
നെറ്റ്മെഡ്സ് ഓഫർ: 999 രൂപ + NMS സൂപ്പർകാഷിൽ 20% ഡിസ്‌കൗണ്ട്
റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഓഡിയോ ആക്സസറികൾക്കും വീട്ടുപകരണങ്ങൾക്കും 10% ഡിസ്‌കൗണ്ട്. ഇത് കൂടാതെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ജിയോയുടെ അൺലിമിറ്റഡ് 5ജിയും ലഭ്യമാകും

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights