ജിയോ അവരുടെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി. 119 രൂപയുടെ പ്ലാനാണ് കമ്പനി ഉപേക്ഷിച്ചത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയാണ് ജിയോയുടെ പുതിയ നീക്കത്തിന്റെ ലക്ഷ്യം. സ്ഥിരമായി ജിയോ ഉപയോഗിക്കുന്ന പലർക്കും നിരാശയുണ്ടാക്കുന്ന തീരുമാനമാണിത്. ഇന്ത്യക്കാർക്കായി പുതിയ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
നിലവിലെ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയുടെതാണ്. 61 രൂപയുടെ 5ജി അപ്ഗ്രേഡ് പ്ലാനുമുണ്ട്. ഒരു ആഡ് ഓണായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രതിദിനം ഒരു ജിബി ഡാറ്റ (മൊത്തം 20 ജിബി ഡാറ്റ), അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളോടെയാണ് പ്ലാൻ വരുന്നത്. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോസിനിമ സേവനങ്ങളും ലഭ്യമാകും.
20 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. നേരത്തെയുണ്ടായിരുന്ന 119 രൂപ പ്ലാനിൽ ദിവസേന 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്/പ്രതിദിനം എന്നിവയാണ് ഉണ്ടായിരുന്നത്. പക്ഷേ വെറും 14 ദിവസത്തേക്ക് മാത്രമായിരുന്നു അതിന്റെ വാലിഡിറ്റി. 149 രൂപയുടെ പ്ലാനിന് ലഭിക്കുന്ന ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റു ആറ് ദിവസം വരെ അധികമായി ലഭിക്കും.
അടുത്ത സമയത്ത സമാനമായ നീക്കവുമായി എയർടെൽ എത്തിയിരുന്നു. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തിയ എയർടെൽ അതിനു പകരമായി 155 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരുന്നത്. ഇത് ഉപയോക്താക്കൾക്ക് മൊത്തം ഒരു ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസും സൗജന്യ ഹലോട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്. 24 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്.