Advertisements
വെളളാര്മല ജി.വി.എച്ച്.എസ്.സ്‌കൂളില് വി.എച്ച്.എസ്.ഇ വിഭാഗത്തില് ഇ.ഡി. അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.കോം, എം.എ എക്കോണമിക്സ്, എം.എ ബിസിനസ്സ് എക്കോണമിക്സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളുമായി ജൂണ് 14 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്: 04936 236690.
നാഷണല് ആയുഷ് മിഷന് ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് യോഗ ഇന്സ്ട്രക്ടര് തസ്തികയില് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്വകലാശാലയില് നിന്ന് ഒരു വര്ഷത്തില് കുറയാത്ത പി.ജി ഡിപ്ലോമ ഇന് യോഗ, അംഗീകൃത സര്വകലാശാല/ ഗവ. വകുപ്പുകളില് നിന്ന് ഒരു വര്ഷ ദൈര്ഘ്യമുള്ള യോഗ സര്ട്ടിഫിക്കറ്റ് കോഴ്‌സ്/ ബി.എന്.വൈ.എസ്/ എം.എസ്.സി യോഗ, എം.ഫില് യോഗ. ഉദ്യോഗാര്ത്ഥികള് ജൂണ് 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല് ഓഫീസില് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തില് കരാറടിസ്ഥാനത്തില് പാലിയേറ്റീവ് ഹോം കെയര് വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ് 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില് നടക്കും. ഫോണ്: 04936 294370.
ഐ.എച്ച്.ആര്.ഡി മോഡല് കോളേജ് മീനങ്ങാടിയില് മാത്തമാറ്റിക്‌സ് വിഭാഗത്തില് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ് 16 ന് രാവിലെ 10 ന് കോളേജ് ഓഫീസില് നടക്കും. ഫോണ്: 8547005077.
Advertisements