എസ്.ടി പ്രമോട്ടര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സേവന സന്നദ്ധതയുളള പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 40 നും മധ്യേ. ഹെല്‍ത്ത് പ്രമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖേന സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. മാനന്തവാടി താലൂക്ക് പരിധിയിലുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, കുഞ്ഞാം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04935 240210.
പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം
മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ പാര്‍ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19 ന് വൈകീട്ട് 4 ന് മേപ്പാടി ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9747103598, 04936 288233.
ജില്ലയിലെ വിവിധ നിയമനങ്ങൾ
Advertisements
Advertisements
Advertisements