ജി.എസ്.ടി കൃത്യമായി അടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

Advertisements
Advertisements

ജി.എസ്.ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് നല്‍കിയ അംഗീകാരമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് ലഭിച്ചത്.

Advertisements

2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം നിര്‍മാണ കമ്പനി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ആദ്യത്തെ ചിത്രം 2019ല്‍ പുറത്തിറങ്ങിയ 9 ആണ്. കുരുതി, ജനഗണമന, കുമാരി, ഗോള്‍ഡ് സെല്‍ഫി തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രോഡക്ഷന്‍സുമായി ചേര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സ്, കടുവ തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു.

Advertisements

 


 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights