ജി-20 യിൽ ലോകനേതാക്കള്‍ക്ക് നല്‍കിയത് ആന്ധ്രയിലെ അരക്കൂ താഴ്വരയിലെ കാപ്പി

Advertisements
Advertisements

ജി20 ഉച്ചകോടിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ വിളമ്പിയത് അരക്കൂ കാപ്പി. ആന്ധ്രയിലെ അരക്കൂ എന്ന പേരുള്ള താഴ്വരയില്‍ നിന്നും വിളയിച്ചെടുക്കുന്നതിനാലാണ് ഈ കാപ്പിയ്‌ക്ക് ആ പേര് വന്നത്. ഈ അരക്കൂ കാപ്പി ഇന്ത്യയ്‌ക്ക് ആഗോളനിലവാരത്തിലുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാനാവുമെന്നതിന്റെ ഉദാഹരണമാണെന്ന് ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര. ജി20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്കുള്ള അത്താഴവിരുന്നിൽ അരക്കൂ കാപ്പി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

Advertisements

അരക്കൂ ബോർഡ് ചെയർമാന്‍ കൂടിയാണ് ആനന്ദ് മഹീന്ദ്ര. തികച്ചും അപൂര്‍വ്വമായ ഉല്‍പന്നങ്ങളില്‍ ഒന്നാണ് അരക്കൂകാപ്പി. മറ്റെവിടെയും കിട്ടാത്ത ഒറിജിനല്‍ ഉല്‍പന്നം. ആന്ധ്രാപ്രദേശിലെ അരക്കൂ താഴ്വരയിലെ തോട്ടങ്ങളിൽ വളരുന്ന കാപ്പി ലോകത്തിലെ ആദ്യത്തെ ടെറോയർ മാപ്പ് കാപ്പിയാണ് എന്നതാണ് പ്രത്യേകത. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനവാസി കർഷകരാണ് അരക്കൂ കാപ്പി ഉത്പാദിപ്പിക്കുന്നത്. 2008-ൽ നന്ദി ഫൗണ്ടേഷനാണ് അരക്കു കോഫിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. അരക്കു കോഫി ഒമ്പത് രാജ്യങ്ങളില്‍ വിപണനം നടത്തുന്നുണ്ട്.

ജി20യില്‍ ഇന്ത്യയിലെ ഒറിജിനല്‍ ഉല്‍പന്നങ്ങളാണ് മോദി ഉപയോഗിച്ചത്. ഇന്ത്യയിലെ കരകൗശല വസ്തുക്കള്‍, പഞ്ചാബിലും രാജസ്ഥാനിലും വളരുന്ന ശീഷം എന്ന മരത്തിന്റെ തടയില്‍ നിര്‍മ്മിച്ച കശ്മീരിലെ കുങ്കുമപ്പൂവ്, ഡാര്‍ജിലിങ്ങിലെയും നീലഗിരിയിലും തേയില, സുന്ദര്‍ബാനില്‍ നിന്നുള്ള തേന്‍, കശ്മീരില്‍ നിന്നുള്ള പഷ്മിന ഷാള്‍ എന്നീ സവിശേഷ ഭാരതീയ മുഖമുദ്രയുള്ള ഉല്‍പന്നങ്ങളാണ് വിദേശ നേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights