മൗനരാഗം എന്ന സീരിയലിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഐശ്വര്യ റംസായി. മൗനരാഗത്തിലെ ഊമ പെണ്‍കുട്ടി കല്യാണി ആയി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഐശ്വര്യ തമിഴ് നാട്ടിലെ കാരൈക്കുടി സ്വദേശിനിയാണ്. മോഡലിംഗും ചെയ്യാറുണ്ട്. സുമംഗലി എന്ന തമിഴ് സീരിയലിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് വരുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ ഐശ്വര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഒരു സ്‌കൂട്ടറില്‍ ഇരിക്കുന്ന രീതിയിലാണ് ഫോട്ടോസ് എടുത്തിട്ടുള്ളത്. അരുണ്‍ പോണ്ടിച്ചേരിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ വച്ചാണ് എടുത്തിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യയെ കാണാന്‍ സാധിക്കുന്നത്.
View this post on InstagramAdvertisements
മൗനരാഗത്തിലെ ഞങ്ങടെ കല്യാണി ഇങ്ങനല്ല എന്നാണ് ഒരു ആരാധകന്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റായി എഴുതിയിരിക്കുന്നത്.