ടീനേജ് പ്രണയം പൊതുജനാരോഗ്യ പ്രശ്നം: ഡബ്ല്യുഎച്ച്ഒ

Advertisements
Advertisements

ലോകത്ത് ആറിൽ ഒരു ടീനേജ് പെൺകുട്ടി വീതം തങ്ങളുടെ കാമുകന്മാരാൽ കടുത്ത പീഡനങ്ങൾ അനുഭവിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. ഇരുപതു വയസിനുള്ളിൽ ശാരീരിക-ലൈംഗിക പീഡനമുറകൾ തങ്ങളുടെ ഏറ്റവുമടുപ്പമുള്ള പങ്കാളികളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം പത്തൊമ്പതു ദശ ലക്ഷത്തിനടുത്ത് വരുമെന്നാണ് ഈ റിപ്പോർട്ടുകൾ തെളിയിക്കുന്നത്. ടീനേജ് പ്രണയിനികളിൽ നാലിലൊന്ന് വീതം ആണ് ഇത്.

Advertisements

ലോകാരോഗ്യ സംഘടന (WHO) ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്‍റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതുള്ളത്. “ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവതികൾക്കിടയിൽ അടുപ്പമുള്ള പങ്കാളി അക്രമം ഭയാനകമാംവിധം വളരെ നേരത്തെ തന്നെ ആരംഭിക്കുന്നു,” ഡബ്ല്യുഎച്ച്ഒയുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ ഗവേഷണ വകുപ്പിന്‍റെ ഡയറക്റ്റർ ഡോ. പാസ്കെൽ അലോട്ടി പറഞ്ഞു. “പതിനഞ്ചിനും ഇരുപതിനും ഇടയിലുള്ള പ്രായം നിർണായക സ്വഭാവ രൂപീകരണ വർഷങ്ങളാണ്. അതു കൊണ്ടു തന്നെ ഈ നിർണായക രൂപീകരണ വർഷങ്ങളിലെ അക്രമം അഗാധവും ശാശ്വതവുമായ ദോഷങ്ങൾക്ക് കാരണമാകുമെന്നതിനാൽ, ഇത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട് എന്നും ഡോ.പാസ്കെൽ ഓർമിപ്പിക്കുന്നു. അപകടകരമാം വിധം വർധിക്കുന്ന ഈ ടീനേജ് പ്രണയക്കെണികളിൽ വീഴാതിരിക്കാൻ പ്രതിരോധത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights