ടൈറ്റൻ അന്തർവാഹിനിയിൽ നിന്നും ശബ്ദങ്ങൾ തിരിച്ചറിഞ്ഞു: ഏറ്റവും പുതിയ വാർത്തകൾ

Advertisements
Advertisements

വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിക്കായി തിരച്ചിൽ നടത്തുന്ന കനേഡിയൻ നിരീക്ഷണ വിമാനം തിരച്ചിൽ മേഖലയിൽ വെള്ളത്തിനടിയിൽ ശബ്ദങ്ങൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട് ചെയ്തു. യുഎസ് കോസ്റ്റ് ഗാർഡ് ബുധനാഴ്ച പുലർച്ചെ ട്വിറ്ററിൽ ഒരു ഹ്രസ്വ പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്. ശബ്ദത്തിന്റെ ഉത്ഭവം നിർണ്ണയിക്കാൻ തിരച്ചിലിൽ ഉൾപ്പെട്ട വാഹനങ്ങൾ മാറ്റി സ്ഥാപിച്ചു.

Advertisements

യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഓരോ 30 മിനിറ്റിലും ഇടിക്കുന്ന ശബ്ദം തിരച്ചിൽ സംഘങ്ങൾ കേട്ടു. അധിക ഉപകരണങ്ങൾ വിന്യസിച്ചതിന് നാല് മണിക്കൂർ ശേഷവും ശബ്‌ദം കേൾക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്തു.

 

ഗാർഡിയന് പത്രത്തിന് നൽകിയ പ്രസ്താവനയിൽ, സിഡ്‌നി സർവകലാശാലയിലെ ഡിജിറ്റൽ സയൻസസ് സംരംഭത്തിന്റെ ഡയറക്ടർ പ്രൊഫ. സ്റ്റെഫാൻ വില്യംസ്, കടലിന്റെ ഉപരിതലത്തിൽ കാണാതായ മുങ്ങിക്കപ്പലുകളെ കണ്ടെത്താനുള്ള പ്രതീക്ഷ ഓരോ ദിവസം കഴിയുന്തോറും കുറയുകയാണെന്ന് ആശങ്കപ്പെട്ടു. അന്തർവാഹിനി ആശയവിനിമയത്തിലും ട്രാക്കിംഗിലും തകരാർ സംഭവിച്ച് ഉപരിതലത്തിലേക്ക് മടങ്ങിയിരുന്നു എന്നത് പ്രതീക്ഷയുണ്ടാക്കി എന്ന് അദ്ദേഹം പറയുന്നു. അത് വരും ദിവസങ്ങളിൽ ഉപരിതലത്തിലേക്ക് ഉയർന്നുവരികയും വ്യോമ നിരീക്ഷകരും അടുത്തുള്ള കപ്പലുകളും അതിനെ കണ്ടെത്തുകയും ചെയ്യാൻ സാധിച്ചാൽ, അന്തർവാഹിനി തുറന്ന് അകത്തുള്ളവരെ മോചിപ്പിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണുന്നതിന് സഞ്ചാരികളുമായി പോകെ വടക്കൻ അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ അന്തർവാഹിനി, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ ആഴക്കടൽ അന്തർവാഹിനിയാണെന്ന് അത് വികസിപ്പിച്ച എവററ്റ് കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് പറയുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights