തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ച് യുബർ ഡ്രൈവറെ വെടിവച്ചു കൊന്ന് യുവതി

Advertisements
Advertisements

കടത്തികൊണ്ടുപോകുകയാണെന്ന് കരുതി ഊബർ ഡ്രൈവറെ യുവതി. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിനു കേെസെടുത്തു.

Advertisements

യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തന്നെ തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ചാണ് ഫോബെ കോപാസ് എന്ന 45 കാരിയായ യുവതിയാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്ക്കു നേരെ നിറയൊഴിച്ചത്.

കെന്റക്കി സ്വദേശിയായ യുവതി തന്റെ പുരുഷസുഹൃത്തിനെ കാണുന്നതിനായാണ് ടെക്സസിൽ എത്തിയത്. മെക്സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടപ്പോൾ യുവതി ആശങ്കാകുലയായി.

Advertisements

തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി യുവതി ഡ്രൈവറുടെ തലയ്ക്കു പിറകിലേക്കു വെടിവച്ചു. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. പൊലീസിനെ വിളിക്കുന്നതിനു മുൻപ് ഇവർ കാമുകനു സംഭവത്തിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തു.

എന്നാൽ അന്വേഷണത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഊബർ ആപ്പിൽ കാണിച്ച വഴി പോകുക മാത്രമാണ് ഡാനിയേൽ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.

സംഭവത്തിൽ ഊബർ ഡ്രൈവറുടെ കുടുംബത്തിനു 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് അറിയിച്ചു. യാത്രക്കാരുടെ ഇത്തരം നീക്കത്തിൽ ഊബർ കമ്പനി നടുക്കം രേഖപ്പെടുത്തി.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights