തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസശമ്പളം

Advertisements
Advertisements

ചെന്നെെ: വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. 1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നൽകുക. സെപ്തംബർ 15 മുതൽ പദ്ധതി നടപ്പിലാക്കും. റേഷൻ കാർഡിൽ പേരുള്ള മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനം.

Advertisements

ഡിഎംകെ പ്രകടന പത്രികയില്‍ തന്നെ അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേറി നാളിത്ര കഴിഞ്ഞിട്ടും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു എന്ന് ചോദ്യങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights