തിരുവോണ ദിനത്തിൽ ‘ലവ് ഫുള്ളി യുവേഴ്‌സ് വേദ’ വരുന്നു

Advertisements
Advertisements

നാളുകൾക്കു ശേഷം മലയാള സിനിമയിൽ ഒരു മുഴുനിള ക്യാമ്പസ് ചിത്രം എത്തിയില്ലെങ്കിലും വലിയ ചലനം ‘ലവ് ഫുള്ളി യുവേഴ്‌സ് വേദ’ക്ക് ഉണ്ടാക്കാനായില്ല.തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് പറയുന്നത്.നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവോണ ദിനത്തിൽ എച്ച്.ആർ (HR•OTT) എന്ന ഒ.ടി.ടി ഫ്‌ലാറ്റ്‌ഫോമിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ശ്രീനാഥ് ഭാസി, രജിഷാ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. ആർ ടു എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights