അപകടത്തിന് കാരണമാകുന്ന തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടര്‍ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടര്‍വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിപ്പിൽ പറയുന്നു.
Advertisements
Advertisements
Related Posts
ബഹിരാകാശ നിലയത്തിന് സമീപം നൂറിലേറെ കഷ്ണങ്ങളായി റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു
- Press Link
- June 30, 2024
- 0
Post Views: 7 രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്തുള്ള ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്–പി1 എന്ന ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്. നൂറിലേറെ കഷ്ണങ്ങളായാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ, നിലയത്തിലെ യുഎസ് യാത്രികർ ഒരു മണിക്കൂറോളം […]