തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും അവരിൽ പലർക്കും പറയുവാൻ പല കഥകളും ഉണ്ടാകും. എന്നാൽ ജീവിത തിരക്കിൽപെട്ട് പായുന്ന നമ്മളിൽ പലരും അത് ഗൗനിക്കാതെ നടന്നു നീങ്ങാനാണ് പതിവ്. പക്ഷെ പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്നൊരു ഭിക്ഷക്കാരിക്ക് സാരിക്കൊപ്പം അപ്രതീക്ഷിതമായൊരു സമ്മാനം കൂടി നൽകി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് മുഹമ്മദ് ആഷിഖ് എന്ന ചെന്നൈയിലെ ഒരു 25കാരൻ വ്ളോഗർ പയ്യൻ.
മുഹമ്മദ് ആഷിഖ് എന്ന കണ്ടന്റ് ക്രെയ്റ്ററുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സെപ്തംബര് 9 ന് വന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.വിഡിയോയിൽ കാണുന്ന ഈ 81 കാരിയോട് ആഷിക്ക് സംസാരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിൽ ആണെന്നതും ആളുകളുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ കാരണമായി. ഉടയവരുമൊന്നും കൂട്ടിനില്ലാതെ, ഒരു നേരത്തെ വിശപ്പടക്കാനായി ചെന്നൈയിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് നടക്കുകയായിരുന്നു മെർലിൻ എന്ന ഈ 81 വയസുകാരി. മെർലിൻ എന്ന ഈ വൃദ്ധ പണ്ടൊരു അദ്ധ്യാപികയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ആഷിഖ് എന്ന 25കാരൻ യൂട്യൂബർ സമീപിച്ചത്. അടുത്ത് പരിചയപ്പെട്ടപ്പോളാണ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ മരുമകളായി പഴയ ബർമ്മയിൽ നിന്നെത്തിയതെന്നും മ്യാന്മറിലെ യാങ്ങോണിലായിരുന്നു ( മുമ്പ് റാങ്കൂൺ) അവരുടെ സ്വദേശമെന്നും മെർലിനിനെ മുത്തശ്ശി പറഞ്ഞ് തുടങ്ങിയത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ചെന്നൈയിലേക്ക് വരികയായിരുന്നു.
ഭർത്താവും ഭർതൃമാതാവും മരിച്ചതോടെ വിശപ്പടക്കാൻ ഭിക്ഷയെടുക്കേണ്ട ഗതികേട് തുടങ്ങി. എന്നാൽ മെർലിനുമായി ഒരു ഡീലിൽ എത്തിയിരിക്കുകയാണ് ആഷിക്ക് ഇപ്പോൾ. താനുമായി ചേർന്ന് ഇംഗ്ലീഷ് വിഡിയോകൾ നിർമിക്കാനും അതിലൂടെ ലഭിക്കുന്ന വരുമാനം അദ്യാപികയ്ക്കായ് നൽകാമെന്നും ആഷിക്ക് പറഞ്ഞു. അതിനായി മെർലിന് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ആഷിക് ക്രീയേറ്റ ചെയ്തു നൽകി. ഇനിയാണ് ട്വിസ്റ്റ് ഉണ്ടായത് . മുഹമ്മദ് ആഷിക്ക് അപ്‌ലോഡ് ചെയ്ത ഈ റീല് കണ്ട് രണ്ട് ദിവസത്തിനുള്ളിൽ തന്നെ മർലിൻ പണ്ട് ട്യൂഷൻ എടുത്തിട്ടുള്ള അവരുടെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥി അവരെ കാണാൻ തെരുവിൽ എത്തി.
ശേഷം പഴയ വിദ്യാർത്ഥികളെ എല്ലാം തങ്ങളുടെ പഴയ അദ്ധ്യാപികയെ വീഡിയോ കോളിലൂടെ കണ്ടു. ഓർമ്മകൾ പങ്കുവെച്ചു. എന്നാൽ തന്റെ പഴയ വിദ്യാർത്ഥിയെ കണ്ട സന്തോഷം മെർലിന്റെ മുഘത് ഉണ്ടായി അതേയ് സമയം തങ്ങളുടെ പഴയ അദ്ധ്യാപികയെ ചേർത്ത് നിർത്താൻ സാധിച്ച നിർവൃതിയായിരുന്നു ആ വിദ്യാർത്ഥിയുടെ മുഖത്ത്. ഗ്രാൻഡ് മാ അഥവാ ‘ഗാമാ’ എന്ന ചുരുക്കപ്പേരിലാണ് ടീച്ചറെ വിദ്യാർഥികൾ വിളിച്ചിരുന്നത്.
കാണാനെത്തിയ പൂർവവിദ്യാർഥികളിൽ ചിലർ ചേർന്ന് മുത്തശ്ശിയെ ചെന്നൈയിലെ ഒരു അഭയകേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു.അവർക്കെല്ലാം നിറഞ്ഞ വാത്സല്യത്തോടെ ഉമ്മ നൽകിയാണ് പ്രിയപ്പെട്ട ടീച്ചർ യാത്രയാക്കിയത്. ഇപ്പോൾ അവിടെ ആഹ്ളാദത്തോടെ കഴിയുകയാണ് ഈ മുത്തശ്ശി. ജീവിതത്തിലെ അവസാന നാളുകൾ സമാധാനത്തോടെ കഴിയണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ മനസ് തുറന്നു. @englishwithmerlin എന്ന അവരുടേതായ പേരിലാണ് പേരിൽ ആഷിഖ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി നൽകിയിട്ടുള്ളത് ഇതിനോടകം തന്നെ 5.70 ലക്ഷം പേരാണ് ഈ പേജ് ഫോളോ ചെയ്തിരിക്കുന്നത്.