മുടിയില്‍ തേക്കുന്ന എണ്ണയുടെ കാര്യത്തില്‍ വെളിച്ചെണ്ണ തന്നെയാണ് പ്രധാനി. എന്നിരുന്നാലും, നിങ്ങള്‍ക്ക് മൃദുവും ശക്തവുമായ മുടി നല്‍കുന്ന പ്രകൃതിദത്ത ഘടകം വെളിച്ചെണ്ണ മാത്രമല്ല എന്ന് അറിയാമോ? തേങ്ങാപ്പാല്‍ പോലും മുടിയുടെ ആരോഗ്യകാര്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അതായത് നിങ്ങളുടെ മുടി സംരക്ഷണത്തില്‍ വെളിച്ചെണ്ണ പോലെ തന്നെ തേങ്ങാപ്പാലും ചേര്‍ക്കാം.
തേങ്ങാപ്പാലില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ഞരമ്പുകളെ പോഷിപ്പിക്കാനും ജലാംശം നല്‍കാനും സഹായിക്കും. വെളിച്ചെണ്ണയിലും തേങ്ങാപ്പാലിലും മുടിയുടെ പോഷണത്തിന് ആവശ്യമായ വിറ്റാമിന്‍ ഇ പോലുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യമുള്ള മുടിക്ക് വെളിച്ചെണ്ണയാണോ തേങ്ങാപ്പാലാണോ നല്ലത് എന്നതില്‍ ആശയക്കുഴപ്പമുണ്ടോ?തേങ്ങാ പള്‍പ്പില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യ എണ്ണയെ ആണ് വെളിച്ചെണ്ണ എന്ന് വിളിക്കുന്നത്. തണുത്ത ഊഷ്മാവില്‍ ഇത് ഖരാവസ്ഥയിലും ചൂടാകുമ്പോള്‍ ദ്രാവകമായും മാറുന്നു. തേങ്ങയുടെ മാംസളമായ ഭാഗം ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്താണ് തേങ്ങാപ്പാല്‍ ഉണ്ടാക്കുന്നത്. മറുവശത്ത്, കൊഴുപ്പ് വേര്‍തിരിച്ചെടുക്കാന്‍ തേങ്ങയുടെ മാംസളമായ ഭാഗം അമര്‍ത്തിയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്.
തേങ്ങാപ്പാലിനും വെളിച്ചെണ്ണയ്ക്കും മുടിയുടെ ആരോഗ്യത്തെ സഹായിക്കാന്‍ കഴിയുന്ന കഴിവുണ്ട്. ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് എന്ന മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് മുടിയുടെ തണ്ടിലേക്ക് ആഴത്തില്‍ തുളച്ചുകയറുന്നു. ഇത് നിങ്ങളുടെ മുടിക്ക് തീവ്രമായ ഈര്‍പ്പം നല്‍കുകയും വരള്‍ച്ച തടയുകയും ചെയ്യുന്നു. തേങ്ങയിലെ വിറ്റാമിന്‍ ഇ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.ഇത് ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു. തേങ്ങാപ്പാലില്‍ നിങ്ങളുടെ മുടിക്ക് ആവശ്യമായ പ്രോട്ടീനും ഉണ്ട്. മുടിയില്‍ പ്രധാനമായും കെരാറ്റിന്‍ എന്ന പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനും പൊട്ടുന്നത് തടയാനും സഹായിക്കുന്നു. വെളിച്ചെണ്ണയും തേങ്ങാപ്പാലും മുടിക്ക് ഇത്തരം നിരവധി ഗുണങ്ങള്‍
Advertisements
Advertisements
Advertisements