ത്രിപുരയിൽ രഥ യാത്രയ്‌ക്കിടെ അപകടം; കുട്ടികളടക്കം 7പേർ ഷോക്കേറ്റു മരിച്ചു

Advertisements
Advertisements

അഗർത്തല: ത്രിപുരയിൽ രഥ യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിൽ രണ്ടു കുട്ടികളടക്കം 7പേർക്ക് ദാരുണാന്ത്യം. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 18പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവരെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. വർഷം തോറും നടക്കുന്ന രഥയാത്ര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പിലാണ് രഥം നിർമ്മിച്ചിരുന്നത്. നിരവധിപേരാണ് രഥം വലിച്ചിരുന്നത്.

Advertisements


യാത്ര കടന്നു പോകുന്ന പാതയിലെ 133 കെവി ഹൈ വോൾട്ട് ഇലക്ട്രിക് ലൈനിലാണ് രഥം തട്ടിയത്. രഥത്തിലുണ്ടായിരുന്ന കുട്ടികളും രഥം വലിച്ചവരുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. വലിയ തോതിൽ വൈദ്യുതി പ്രവഹിച്ചതിനാൽ നാട്ടുകാർക്കും അപകടത്തിൽ പെട്ടവരെ രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഥം എങ്ങനെ വൈദ്യുതി ലൈനിൽ ഇടിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


സംഭവത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ അഗർത്തലയിൽ നിന്ന് കുമാർഘട്ടിലേയ്‌ക്കുള്ള യാത്രയിലാണെന്ന് അദ്ദേഹം അറിയിച്ചു.’കുമാർഘട്ടിലുണ്ടായ ദാരുണമായ അപകടത്തിൽ വൈദ്യുതാഘാതമേറ്റ് നിരവധി തീർത്ഥാടകർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കൂടാതെ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് സംസ്ഥാന സർക്കാർ അവർക്കൊപ്പമുണ്ട്.’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights