ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമിതാണ്

Advertisements
Advertisements

ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും കാത്സ്യത്തിൻറെ അളവ് ധാരാളം ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും ഓട്‌സ് സഹായിക്കുന്നു.ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു
ഓട്‌സ് എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമായതിനാലാണ് പ്രായമായവർ, രോഗികൾ എന്നിവരോട് ഓട്‌സ് കഴിക്കാൻ പലപ്പോഴും നിർദേശിക്കുന്നത്. വയറുവേദന, ഗ്യാസ്, ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഓട്‌സ് കഴിക്കുന്നത് ആശ്വാസം നൽകും ശരീരത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ സഹായിക്കുന്ന ഇരുമ്പിൻറെ അഭാവം ഹീമോഗ്ലോബിൻറെ അളവ് കുറക്കുകയും അതുവഴി ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ അകറ്റി നിർത്താനും വിളർച്ചക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്താനും സഹായിക്കും.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights