ഫീച്ചർ…. ഫീച്ചർ …..അതേ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തിയിരിക്കുന്നു. ഇത്തവണ പഴയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. എഐ സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ വോയ്സ് ട്രാസ്ക്രിപ്ഷൻ ഫീച്ചർ വാട്സാപ്പ് നിർമിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ഇപ്പോൾ അവതരിപ്പാക്കാൻ പോവുകയാണ് വാട്സ്ആപ്പ് വാട്സ്ആപ്പിൽ ലഭിക്കുന്ന വോയ്സ് മെസേജുകൾ ടെക്സ്റ്റ് ആക്കി മാറ്റാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.വോയ്സ് മെസേജിൽ പറഞ്ഞ കാര്യങ്ങൾ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.
ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം എത്തിയിട്ടുള്ളത്.
ഇത് എങ്ങനെ ആക്റ്റീവ് ആക്കാം എന്ന് നോക്കാം
സെറ്റിങ്സിൽ ചാറ്റ്സ് സെക്ഷനിൽ ഒരു ടോഗിൾ ബട്ടൺ ഉപയോഗിച്ച് വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. ശേഷം ചാറ്റുകളിൽ വോയ്സ് നോട്ടുകൾ ലഭിക്കുമ്പോൾ അവയുടെ ട്രാൻസ്ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ താഴെ കാണാം. അത് തിരഞ്ഞെടുത്താൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം വോയ്സ് മെസേജുകൾ ട്രാൻസ്ക്രിപ്റ്റ് ചെയ്യാം. ഈ സംവിധാനത്തിലും എന്റ് ടു എന്റ് എൻക്രിപ്ഷനാണ് വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നത്.