‘ദ കേരള സ്റ്റോറി’ 80 കോടി കടന്നു

Advertisements
Advertisements

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ വരുമാനം ബോക്‌സ് ഓഫീസില്‍ 80 കോടി കവിഞ്ഞതായി സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്‍ കുറിച്ചു. ലോകമൊട്ടാകെ മുപ്പത്തിയേഴോളം രാജ്യങ്ങളില്‍ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Advertisements

അതേ സമയം കേരളം. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തിയേറ്ററുടമകള്‍ പിന്‍മാറി. ബംഗാളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിറക്കി. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത നിര്‍ദേശം നല്‍കി.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights