നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവായി. 18 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനാണ് ഇതോടെ അവസാനമായത്. ആറു മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.
വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജനിയുടെ മരുമകൻ എന്ന വിശേഷണത്തിനിടം കൊടുക്കാതെ സ്വയം പാത തെളിയിക്കാനാണ് ധനുഷ് അപ്പോഴും ശ്രമിച്ചത്. ഐശ്വര്യയും പിന്നീട് സിനിമയില്‍ സജീവമായി. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
“പരസ്പരം സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമ, വളർച്ച, മനസ്സിലാക്കൽ, ക്രമീകരിക്കൽ, പൊരുത്തപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു യാത്ര. ഇന്ന് ഞങ്ങൾ ഞങ്ങളുടെ വഴികൾ വേർതിരിക്കുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും/ധനുഷും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു.
ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക,” വേർപിരിയൽ വാർത്ത വെളിപ്പെടുത്തി ധനുഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Advertisements
Advertisements
Advertisements