നടി സ്പന്ദന അന്തരിച്ചു. നടന് വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന. മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. മകന്. ശൗര്യ.
പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. 2017ല്‍ രവിചന്ദ്രന്റെ അപൂര്‍വ എന്ന സിനിമയിലൂടെയാണ് സാന്‍ഡല്‍വുഡില്‍ അരങ്ങേറുന്നത്. സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു.