നടൻ അശോക് സെൽവൻ വിവാഹിതനായി

Advertisements
Advertisements

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു.

Advertisements

കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു.

സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.

Advertisements

പോർ തൊഴിലിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് അശോക്. അതേസമയം, ‘ഹെലൻ’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘അന്‍പ് ഇറക്കിനായാള്‍’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് കീർത്തി ശ്രദ്ധ നേടിയത്. അശോക് സെല്‍വന്റെ ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തിലെ നായികയും കീർത്തിയാണ്.

ചുവന്ന നിറമുള്ള വെള്ളം പോലെ എന്റെ ഹൃദയത്തിൽ നിറയെ പ്രണയമാണ് ഇപ്പോൾ’- വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് അശോക് സെൽവൻ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ മഞ്ജിമാ മോഹൻ, മിഥില പാക്കർ, ദർശൻ, നിഖി വിമൽ, റിതു വർമ, അദിതി ബാലൻ എന്നിങ്ങനെ നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights