ചലച്ചിത്ര നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്. എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയാണ് നടൻ ബഹളം വെച്ചത്.
സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ നടൻ ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു. വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരിക്കുകയാണ്.
മുമ്പ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചതിന് വിനായകൻ്റെ പേരിൽ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടനെ ചോദ്യം ചെയ്യുകയും ശേഷം ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രയ്ക്കിടയില്‍ വിനായകന്‍ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനായിരുന്നു കേസ്. വ്യാപക വിമര്‍ശനമാണ് അന്ന് നടനെതിരെ ഉയര്‍ന്നത്. നിരവധി പരാതികളും വന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകളും നടനെതിരെ ചുമത്തിയിരുന്നു.
കോട്ടയം സ്വദേശിയായ ദളിത് ആക്ടിവിസ്റ്റിനെ ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ 2019 ജൂലായിൽ കല്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. 2019 ഏപ്രിലിൽ കൽപറ്റയിൽ വച്ച് പരിപാടിക്ക് ക്ഷണിക്കാനായി വിനായകനെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം ലൈംഗികച്ചുവയോടെയും അശ്ലീലവാക്കുകളോടെയും സംസാരിച്ചുവെന്നായിരുന്നു കേസ്.
Advertisements
Advertisements
Advertisements