ജവാനില്‍ നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര എത്തിയതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ നായിക കൂടി ബോളിവുഡിലേക്ക്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സായ് പല്ലവിയാണ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഷാറൂഖ് നായകനായെത്തിയ ജവാനിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് നയന്‍താരയ്ക്ക് ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ബോളിവുഡിന്റെ പ്രിയതാരം ആമിര്‍ഖാന്റെ മകന് ജുനൈദ് ഖാന് നായകനായെത്തുന്ന ചിത്രത്തിലാകും സായ് പല്ലവി നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. സുനില്‍ പാണ്ഡെയാണ് ചിത്രത്തിന്റെ സംവിധായകന്. അതേസമയം ചിത്രത്തില്‍ മറ്റ് താരങ്ങള്‍ ആരെല്ലാമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഗാര്‍ഗി എന്ന സിനിമയിലാണ് സായ് പല്ലവി അവസാനമായി നായികയായി എത്തിയത്. കമല്‍ഹാസന്റെ നിര്‍മാണത്തില്‍ ശിവകാര്ത്തികേയന് നായകനാകുന്ന പുതിയ ചിത്രത്തിലും സായ് പല്ലവിയാണ് നായികയാകുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Advertisements
Advertisements
Advertisements
Related Posts
ഷെയ്ന് നിഗം നായകനായെത്തുന്ന കുർബ്ബാനി; പുതിയ ഗാനം എത്തി
- Press Link
- October 17, 2023
- 0
പുതിയ ചിത്രങ്ങളുമായി നടി ദേവിക
- Press Link
- June 29, 2023
- 0