മുഖസൗന്ദര്യവും കേശസൗന്ദര്യവും എല്ലാവരുടെയും പ്രശ്നമാണ്. ആയിരങ്ങൾ ചെലവാക്കുമ്പോൾ ഒന്നോർക്കുക. ഇതിനുള്ള പ്രതിവിധി നമുക്ക് ചുറ്റുമുണ്ട്. കാരറ്റ് അത്തരത്തിലൊന്നാണ്. കാരറ്റിന്റെ ഓറഞ്ച് കളറിന് കാരണം കരോട്ടിൻ എന്നൊരു മഞ്ഞ -ഓറഞ്ച് വർണവസ്തുവാണ്. ഓറഞ്ച്, സ്വീറ്റ് പൊട്ടറ്റോ, ഉണങ്ങിയ ഇലകൾ എന്നിവയ്ക്ക് കളർ ഉണ്ടാകുന്നതിനും കാരണം ഇതാണ്. ചർമ്മം സുന്ദരമാക്കാൻ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം കാരറ്റ് എന്നിവയെല്ലാം ചർമ്മത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുകയും ചർമ്മരോഗങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ പോഷകങ്ങൾ ധാരാളം കാരറ്റിൽ അടങ്ങിയിട്ടുണ്ട്.
ഒരു പകുതി കാരറ്റ് അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ചേർത്ത് എല്ലാം നന്നായി ഇളക്കുക. മുഖത്ത് പ്രയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും ഈ പായ്ക്ക് സൂക്ഷിക്കുക, തണുത്ത വെള്ളത്തിൽ കഴുകുക.
കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് സംയോജിപ്പിക്കുക. ഇത് മുഖത്ത് പ്രയോഗിച്ച ശേഷം 15 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം
Advertisements
Advertisements
Advertisements